Friday, October 7, 2022
HomeGulfQatarഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുന്നതിനുള്ള അന്തിമ കരാര്‍ ഉടന്‍ പ്രതീക്ഷിക്കുന്നതായി സൗദി

ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുന്നതിനുള്ള അന്തിമ കരാര്‍ ഉടന്‍ പ്രതീക്ഷിക്കുന്നതായി സൗദി

റിയാദ്: ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുന്നതിനുള്ള അന്തിമ കരാര്‍ ഉടന്‍ പ്രതീക്ഷിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആല്‍ സൗദ്. പ്രശ്‌ന പരിഹാരത്തിന് ഇടപെടുന്നവരുമായി ഞങ്ങള്‍ പൂര്‍ണ്ണമായ സഹകരണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. അന്തിമ കരാറിനെക്കുറിച്ച് ഞങ്ങളുടെ പ്രതീക്ഷ ശുഭകരമാണ്. അന്തിമ തീരുമാനത്തില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും ഉള്‍പ്പെടുമെന്നും അദ്ദേഹം എ.എഫ്.പിയോട് പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചതായി വെള്ളിയാഴ്ച്ച സൗദി വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. ഇടനിലക്കാരായി വര്‍ത്തിക്കുന്ന കുവൈത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
Saudi Arabia says resolution of Gulf dispute seems within reach

Most Popular