ദോഹ: ഖത്തറിലുള്ള സൗദി അറേബ്യയുടെ എംബസി ദിവസങ്ങള്‍ക്കകം തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അറിയിച്ചു. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഏതാനും ദിവസങ്ങള്‍ക്കകം എംബസി തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഹര്‍ഹാന്‍ റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗദി അറേബ്യ ഖത്തറുമായി പൂര്‍ണ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ജനുവരി 5ന് ഖത്തറുമായി അനുരഞ്ജന കരാര്‍ ഒപ്പുവച്ചിരുന്നു. മൂന്നര വര്‍ഷം നീണ്ട ഉപരോധം അവസാനിപ്പിച്ചുകൊണ്ടുള്ളതായിയിരുന്നു അല്‍ ഊലയില്‍ നടന്ന കരാര്‍ പ്രഖ്യാപനം. ഇതേ തുടര്‍ന്ന് സൗദിക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ALSO WATCH