Tuesday, November 30, 2021
HomeNewsfeedസൗദി വിദേശകാര്യ മന്ത്രി ഖത്തറിലെത്തി

സൗദി വിദേശകാര്യ മന്ത്രി ഖത്തറിലെത്തി

ദോഹ: സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആല്‍ സൗദ് ഖത്തറിലെത്തി. ഖത്തര്‍ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനി അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. 2017 ജൂണിലെ ഉപരോധത്തിന് ശേഷം ഖത്തറില്‍ ആദ്യമായാണ് സൗദിയില്‍ നിന്നുള്ള ഉന്നത പ്രതിനിധി എത്തുന്നത്. 41ാമത് ജിസിസി ഉച്ചകോടിയിലാണ് ഉപരോധം അവസാനിച്ചത്.

Most Popular