ജോലിയില്ലാത്ത മലയാളികള്‍ക്ക് സൗദിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഭക്ഷണത്തിനും വീട്ടുചെലവിനുള്ള പണം നല്‍കും

സൗദിയ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ എന്‍ കെ മുസ്തഫ സാഹിബ്

ദോഹ: അടുത്ത ദിവസങ്ങളില്‍ ജോലിയാവശ്യാര്‍ത്ഥം ഖത്തറില്‍ എത്തുകയും തൊഴില്‍ ലഭിക്കാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നവര്‍ക്ക് സൗദിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സഹായം.

ജോലി ലഭിക്കാതിരിക്കുകയും കൊറോണയുമായി ബന്ധപ്പെട്ട വിലക്കുകള്‍ കാരണം നാട്ടിലേക്കു തിരിച്ചുപോവാനാവാതെ ബുദ്ധിമുട്ടുകയുംചെയ്യുന്നവര്‍ക്ക് ഒരു മാസത്തെ ഭക്ഷണത്തിന് 300 റിയാലും വീട്ടിലെത്തിക്കാന്‍ 5000 ഇന്ത്യന്‍ രൂപയും നല്‍കുമെന്ന് സൗദിയ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ എന്‍ കെ മുസ്തഫ സാഹിബ് അറിയിച്ചു.

നാട്ടില്‍ നിന്ന് വന്ന തിയ്യതി, ടിക്കറ്റിന്റെ കോപ്പി, പാസ്‌പോര്‍ട്ട് കോപ്പി എന്നിവ ഹാജരാക്കിയാല്‍ പണം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് മാര്‍ച്ച് 31ന് മുമ്പായി +919961008860 എന്ന വാട്ട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടുക. ജോലിയാവശ്യാര്‍ഥം വന്നവര്‍ക്കു മാത്രമാണ് പണം ലഭിക്കുക.
.