Sunday, November 28, 2021
HomeNewsfeedകളി കാണാന്‍ ഖത്തറിലെത്തുന്ന അതിഥികള്‍ക്ക് വീടുകളില്‍ താമസമൊരുക്കാം; ഹോസ്റ്റ് എ ഫാന്‍ പദ്ധതിയുമായി സുപ്രിം കമ്മിറ്റി

കളി കാണാന്‍ ഖത്തറിലെത്തുന്ന അതിഥികള്‍ക്ക് വീടുകളില്‍ താമസമൊരുക്കാം; ഹോസ്റ്റ് എ ഫാന്‍ പദ്ധതിയുമായി സുപ്രിം കമ്മിറ്റി

ദോഹ: വരാനിരിക്കുന്ന കായിക മല്‍സരങ്ങള്‍ വീക്ഷിക്കുന്നതിനായി ഖത്തറിലെത്തുന്നവര്‍ക്ക് ആതിഥ്യമൊരുക്കാന്‍ വീട്ടുടമകള്‍ക്ക് അവസരമൊരുക്കി സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. അറബ് ലോകത്തിന്റെ ആതിഥ്യ മര്യാദ ലോകത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള ഹോസ്റ്റ് എ ഫാന്‍ പദ്ധതി തികച്ചും സൗജന്യമായാണ്.

ഖത്തറില്‍ വിരുന്നെത്തുന്നവര്‍ക്ക് വിവിധ തരത്തിലുള്ള താമസ സൗകര്യം ലഭിക്കുമെന്നതിനൊപ്പം രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം അടുത്തറിയാനുള്ള അവസരം കൂടിയായിരിക്കുമെന്ന് പ്രൊജക്ട് മാനേജര്‍ ഖാലിദ് അല്‍ ജുമൈലി പറഞ്ഞു.

പൂര്‍ണമായും വാക്‌സിനെടുത്ത അതിഥികളെയും ആതിഥേയരെയും മാത്രമേ പദ്ധതിയില്‍ അനുവദിക്കൂ. സന്ദര്‍ശകര്‍ ഇതിനായി പണം അടക്കേണ്ടതില്ല. അതിഥികള്‍ എവിടെയാണ് താമസിക്കേണ്ടത് എന്നും എത്ര ദിവസം താമസ സൗകര്യമൊരുക്കാം എന്നും ആതിഥേയര്‍ക്ക് തീരുമാനിക്കാം. അതിഥികള്‍ക്ക് ഖത്തറിനെ പരിചയപ്പെടുത്തുന്ന ഒരു ഗൈഡിനെപ്പോലെയാവും താമസമൊരുക്കുന്നവരുടെ റോള്‍. താല്‍പര്യമുള്ളവര്‍ക്ക് ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 12 വരെ www.hostafan.qa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Most Popular