Sunday, January 23, 2022
HomeNewsfeedഖത്തര്‍ ലോക കപ്പുമായി ബന്ധപ്പെട്ട് വ്യാജ ജോലി ഓഫറുകള്‍; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഖത്തര്‍ ലോക കപ്പുമായി ബന്ധപ്പെട്ട് വ്യാജ ജോലി ഓഫറുകള്‍; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദോഹ: സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ ജോലി വാഗ്ദാനങ്ങളെ സൂക്ഷിക്കണമെന്ന് ഖത്തര്‍ ലോക കപ്പ് സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി. ലോക കപ്പുമായി ബന്ധപ്പെട്ട എല്ലാ തൊഴില്‍ അവസരങ്ങളും തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യുമെന്ന് സുപ്രിം കമ്മിറ്റി അറിയിച്ചു. ഈ ജോലികള്‍ക്കുള്ള അപേക്ഷകള്‍ സുപ്രിം കമ്മിറ്റി വെബ്‌സൈറ്റില്‍ മാത്രമാണ് ലഭിക്കുക.

സുപ്രിം കമ്മിറ്റിയുടെ പേരില്‍ മറ്റ് സൈറ്റുകള്‍ വഴിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ വാഗ്ദാനം ചെയ്യുന്ന എല്ലാ ജോലി ഓഫറുകളും തട്ടിപ്പാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാര്‍ക്ക് വ്യക്തിഗത വിവരങ്ങളോ രേഖകളോ നല്‍കരുത്. അതിലൂടെ ഉണ്ടാകുന്ന യാതൊരു പ്രത്യാഘാതങ്ങള്‍ക്കും സുപ്രിം കമ്മിറ്റി ഉത്തരവാദി ആയിരിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Most Popular