ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴ; ചൂട് കുറയും

qatar rain

ദോഹ: ദോഹ ഉള്‍പ്പെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും ഇന്നുമായി വഴ ലഭിച്ചു. ഞായറാഴ്്ച്ച രാത്രി മുതല്‍ വാരാന്ത്യം വരെ അന്തരീക്ഷ അസ്ഥിരത ഉണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇതോട് കൂടി വരും ദിവസങ്ങളില്‍ ചൂട് കാര്യമായി കുറയാനും സാധ്യതയുണ്ട്.

ഈയാഴ്ച്ച ആകാശം മേഘാവൃതമായിരിക്കും. പല സമയത്തും ഇടിയോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടാവും.

രാജ്യത്തിന്റെ തെക്കും, പടിഞ്ഞാറും ഭാഗങ്ങളില്‍ നല്ല മഴ ലഭിച്ചിട്ടുണ്ടെന്നും ആളുകള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

Scattered rain in various parts of Qatar; temperatures to drop in coming days