Wednesday, January 19, 2022
HomeNewsfeedഖത്തറിന്റെ പല ഭാഗങ്ങളിലും ചാറ്റല്‍ മഴ

ഖത്തറിന്റെ പല ഭാഗങ്ങളിലും ചാറ്റല്‍ മഴ

ദോഹ: തലസ്ഥാന നഗരി ഉള്‍പ്പെടെ ഖത്തറിന്റെ പല ഭാഗത്തും ചാറ്റല്‍ മഴ ലഭിച്ചു. അടുത്തയാഴ്ച്ച മധ്യംവരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ ആയിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചിലയിടത്ത് മഴ ഏതാനും മിനിറ്റുകള്‍ മാത്രമേ നീണ്ടുനിന്നുള്ളു. എന്നാല്‍, ആകാശം ഇപ്പോഴും മേഘാവൃതമായതിനാല്‍ കുടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. പല തെരുവുകളിലും കുട്ടികള്‍ മഴ ആഘോഷിക്കാനിറങ്ങി.

രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ പെയ്ത മഴയുടെ ദൃശ്യങ്ങള്‍ ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. മഴ പെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വാഹനങ്ങള്‍ ട്രാക്ക് മാറുന്നത് പതുക്കെയാക്കുക, വേഗത കുറയ്ക്കുക, ഹെഡ്‌ലൈറ്റുകള്‍ ഓണ്‍ ചെയ്യുക, സുരക്ഷിത അകലം പാലിക്കുക, വെള്ളക്കെട്ടുള്ള റോഡുകള്‍ ഒഴിവാക്കുക തുടങ്ങിയ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം.

Most Popular