Tuesday, October 4, 2022
HomeNewsfeedഖത്തറിൽ നാല് വയസ്സുകാരിയുടെ മരണത്തെ തുടർന്ന് സ്കൂൾ അടപ്പിക്കാൻ ഉത്തരവ്

ഖത്തറിൽ നാല് വയസ്സുകാരിയുടെ മരണത്തെ തുടർന്ന് സ്കൂൾ അടപ്പിക്കാൻ ഉത്തരവ്

ദോഹ : ഖത്തറിൽ സ്കൂൾ ബസിൽ നാലു വയസ്സുകാരി മരിച്ച സംഭവത്തിൽ സ്വകാര്യ കിൻഡർ ഗാർഡൻ അടിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. സ്കൂൾ അധികൃതരിൽ നിന്ന് ഗുരുതര വീഴ്ച പറ്റി എന്ന് കണ്ടത്തിയതിനെ തുടർന്നാണ് നടപടി.

സ്കൂൾ എത്തിയതറിയാതെ ബസിൽ ഉറങ്ങുകയും ഡ്രൈവർ ഡോർ ലോക്ക് ചെയ്യുകയും ചെയ്‍തതിനാൽ ശ്വാസം മുട്ടി മരിക്കുകയായായിരുന്നു കുട്ടി. മരണപെട്ട കോട്ടയം സ്വദേശി മിൻസ മറിയമിന്റെ മൃതദേഹം രണ്ടു ദിവസത്തെ പരിശോധനകൾക്ക് ശേഷം ഇന്നലെ വൈകീട്ട് ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. മൃതദേഹം രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച് കോട്ടയം ചിങ്ങവനത്തെ വീട്ടിലേക്ക് കൊണ്ടു പോകും

Most Popular