ദോഹ: ഖത്തറില്‍ ഉല്ലാസ യാത്രാ പ്രദേശങ്ങള്‍ എളുപ്പത്തില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താവുന്ന മാപ്പ് സംവിധാനം മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ സെന്റര്‍ ഫോര്‍ ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചെടുത്തു. ഖത്തറിലെ പബ്ലിക് പാര്‍ക്കുകള്‍, ബീച്ചുകള്‍, ദ്വീപുകള്‍, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങള്‍, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍, ഫാമുകള്‍ തുടങ്ങിയവയാണ് മാപ്പില്‍ കാണിക്കുക.
http://www.gisqatar.org.qa/parks/ എന്ന ലിങ്കില്‍ പോയാല്‍ പിക്‌നിക്കിന് അനുയോജ്യമായ പ്രദേശങ്ങള്‍ കണ്ടെത്താം. മുനിസിപ്പാലിറ്റികള്‍, ഫാമുകളുടെ പേരുകള്‍, പബ്ലിക് പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയവ പ്രത്യേകമായി കണ്ടെത്താനുള്ള സംവിധാനം മാപ്പിലുണ്ട്. ഇവയുടെ പേരുകള്‍ ഡ്രോപ്പ് ഡൗണ്‍ മാപ്പില്‍ നിന്ന് സെലക്ട് ചെയ്താല്‍ മാപ്പില്‍ കൃത്യമായി അടയാളപ്പെടുത്തും.
ബീച്ചുകളാണ് കണ്ടെത്തേണ്ടതെങ്കില്‍ സെര്‍ച്ച് ബോക്‌സില്‍ ഷോവിങ് ആള്‍ കൊടുത്താല്‍ എല്ലാ ബീച്ചുകളും മാപ്പില്‍ അടയാളപ്പെടുത്തിക്കാണിക്കും. ബീച്ചിന്റെ പേര് അറിയാമെങ്കില്‍ അതിന്റെ പേര് തിരഞ്ഞെടുക്കുകയും ചെയ്യാം. 96 പബ്ലിക്ക് പാര്‍ക്കുകള്‍, 12 ബീച്ചുകള്‍, അത്രയും തന്നെ സംരക്ഷിത പ്രദേശങ്ങള്‍ തുടങ്ങിയവ മാപ്പില്‍ ഉണ്ട്.
നിലവില്‍ അറബിയില്‍ മാത്രമാണ് മാപ്പ് ലഭ്യമായിട്ടുള്ളത്. ഗൂഗ്ള്‍ ട്രാന്‍സ്ലേഷന്‍ ഉപയോഗിച്ച് വെബ്‌സൈറ്റ് ട്രാന്‍സ്ലേറ്റ് ചെയ്താല്‍ ഇംഗ്ലീഷില്‍ കാണാവുന്നതാണ്.