Tuesday, January 25, 2022
HomeNewsfeedഅപ്രതീക്ഷിത ആരോഗ്യ പ്രശ്‌നം; ഫുട്‌ബോളിനോട് വിട പറഞ്ഞ് സെര്‍ജിയോ അഗ്യൂറോ

അപ്രതീക്ഷിത ആരോഗ്യ പ്രശ്‌നം; ഫുട്‌ബോളിനോട് വിട പറഞ്ഞ് സെര്‍ജിയോ അഗ്യൂറോ

മഡ്രിഡ്: ക്ലബ്, അന്താരാഷ്ട്ര ഫുട്ബാളില്‍നിന്ന് ബാഴ്‌സയുടെ മുന്‍നിര കളിക്കാരിലൊരാളയ അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്യൂറോ വിരമിച്ചു. 33കാരനായ അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്ന് ആറുമാസം മുമ്പാണ് ബാഴ്‌സലോണയിലേക്ക് കൂടുമാറിയത്.

ക്ലബ്ലിനു വേണ്ടി അഞ്ചു മത്സരങ്ങള്‍ മാത്രം കളിച്ച അഗ്യൂറോ ഒക്‌ടോബര്‍ 30ന് അലാവസിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണിരുന്നു. ഹൃദയത്തിന് പ്രശ്‌നങ്ങള്‍ കണ്ടെത്തിയതാണ് താരത്തിന്റെ കരിയറില്‍ വില്ലനായത്. അര്‍ജന്റീന മുന്‍നിര ക്ലബായ ഇന്‍ഡിപെന്‍ഡിയന്റില്‍ കരിയറിന് തുടക്കം കുറിച്ച താരം 2006ല്‍ അത്‌ലറ്റിക്കോ മഡ്രിഡിലെത്തി. 2011ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലും.

പതിറ്റാണ്ടുനീണ്ട സിറ്റി വാസത്തിനിടെ 390 കളികളില്‍ 260 ഗോളുകളുമായി മുന്‍നിര ഗോള്‍വേട്ടക്കാരിലൊരാളായി. അതില്‍ 184ഉം പ്രീമിയര്‍ ലീഗിലാണെന്ന സവിശേഷതയുമുണ്ട്. ചെല്‍സിയോട് തോല്‍വി വഴങ്ങിയ ചാമ്പ്യന്‍സ് ലീഗ് കിരീടപ്പോരിലായിരുന്നു സിറ്റി കുപ്പായത്തില്‍ അവസാന മത്സരം.

 

Most Popular