ഏഴാം മലയാളി സമ്മേളനം: സമാപന സമ്മേളനവും മാനവ മൈത്രി സംഗമവും ഇന്ന്

qatar indian islahi

ദോഹ: ഏഴാം ഖത്തര്‍ മലയാളി സമ്മേളനം ഇന്ന് സമാപിക്കും. മാനവ മൈത്രി സംഗമം, സമാപന സമ്മേളനം എന്നിങ്ങനെ രണ്ടു സെഷനുകള്‍ ഇന്ന് നടക്കും. എന്‍ലൈറ്റ് മീഡിയ യൂട്യൂബ് (www.youtube.com/NLightMedia) ചാനല്‍ വഴി പരിപാടികള്‍ തത്സമയം വീക്ഷിക്കാം. ഖത്തര്‍ സമയം ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മാനവ മൈത്രി സമ്മേളനം നടക്കുക. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഫാദര്‍ ഡേവിസ് ചിറമേല്‍, സ്വാമി ആത്മദാസ് യാമി, സിഎം ആലുവ, കെഎന്‍ സുലൈമാന്‍ മദനി, ഇസ്മാഈല്‍ കരിയാട് എന്നിവര്‍ പരിപാടിയില്‍ പ്രഭാഷണം നടത്തും.

വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന സമാപന സമ്മേളനം സ്പീക്കര്‍ പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വിടി ബല്‍റാം എംഎല്‍എ, അഡ്വ ജ്യോതി രാധിക വിജയകുമാര്‍, എന്‍എം ജലീല്‍ മാസ്റ്റര്‍, സിപി ഉമ്മര്‍ സുല്ലമി, സമീര്‍ ബിന്‍സി, കെകെ ഉസ്മാന്‍, സിയാദ് ഉസ്മാന്‍, എ സുനില്‍ കുമാര്‍, സമീര്‍ ഏറാമല, സലാഹ് കാരാടന്‍ , അഷഹദ് ഫൈസി, സൈനബ അന്‍വാരിയ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. പദ്മശ്രീ അലി മണിക്ഫനെ പരിപാടിയില്‍ ആദരിക്കും.