ഭൂമിക്ക് വേണ്ടി ഒരു മണിക്കൂര്‍; ഖത്തറിലും ഇന്ന് രാത്രി 8.30ന് വിളക്കുകള്‍ അണയും

earth hour qatar

ദോഹ: പരിസ്ഥിതി സൗഹൃദ ജീവിതത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും ഭൂമിയുടെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കുന്നതിനും ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ ഖത്തറിലും വിളക്കുകള്‍ അണക്കും.

നല്ലൊരു നാളേയ്ക്ക് വേണ്ടി ഖത്തറിലെ എല്ലാ പൗരന്മാരും പ്രവാസികളും വിളക്കുകള്‍ അണച്ച് ഇതില്‍ പങ്കാളികളാവണമെന്ന് ഖത്തര്‍ മ്യൂസിയംസ് അധ്യക്ഷ ശെയ്ഖ മയാസ ആഹ്വാനം ചെയ്തു.

ലോകവ്യാപകമായി ആചരിക്കുന്ന ഭൗമ മണിക്കൂറിനോട് അനുബന്ധിച്ചാണ് ഖത്തറിലും വിളക്ക് അണക്കുന്നത്. വൈദ്യുത വിളക്കുകള്‍ മുഴുവന്‍ അണച്ച് മെഴുകുതിരി കത്തിച്ച് ഭൂമിയെ സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ തങ്ങളും പങ്കാളികളാവുമെന്ന ഖത്തറിന്റെ സന്ദേശം ലോകത്തിന് നല്‍കണമെന്ന് ശെയ്ഖ മയാസ പറഞ്ഞു.

ഖത്തറിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും ഇന്ന് രാത്രി 8.30ന് വിളക്കണച്ച് ഭൗമ മണിക്കൂറിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും.

Sheikha Mayassa urges all to mark Earth Hour tonight