Tuesday, September 27, 2022
HomeNewsfeedഷോപ്പ് ഖത്തര്‍ രണ്ടാം നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഷോപ്പ് ഖത്തര്‍ രണ്ടാം നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ദോഹ: ഷോപ്പ് ഖത്തര്‍ 2021ന്റെ രണ്ടാമത്തെ ഡിജിറ്റല്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഹയാത്ത് പ്ലാസ മാളില്‍ നടന്ന നറുക്കെടുപ്പില്‍ 57 പേര്‍ വിജയികളായി. രണ്ട് ജനസിസ് കാറുകള്‍, മൂന്ന് ലക്ഷത്തിലധികം റിയാലിന്റെ ക്യാഷ് പ്രൈസുകള്‍, 10 പ്ലേസ്റ്റേഷനുകള്‍, 30 ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവ സമ്മാനമായി നല്‍കി.

കോവിഡ് കാരണം ഇതാദ്യമായാണ് ഡിജിറ്റല്‍ രീതിയില്‍ നറുക്കെടുപ്പ് സംഘടിപ്പിച്ചത്. സ്റ്റോര്‍ റെസിപ്റ്റും മറ്റ് വിശദാംശങ്ങളും ഉപഭോക്താക്കള്‍ വാട്ട്സാപ്പ് വഴി സമര്‍പ്പിച്ചാണ് നറുക്കെടുപ്പില്‍ പങ്കാളികളാവുക.
shop qatar raffle draw1

 

Most Popular