മാള്‍ ഓഫ് ഖത്തറില്‍ പുക; ആളുകളെ ഒഴിപ്പിച്ചു

Mall of Qatar

ദോഹ: മാള്‍ ഓഫ് ഖത്തറിനകത്തെ റസ്റ്റൊറന്റില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കുംപരിക്കില്ല. മുന്‍കരുതലിന്റെ ഭാഗമായാണ് മാള്‍ ഓഫ് ഖത്തറില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. റസ്റ്റൊറന്റിന്റെ കിച്ചനില്‍ നിന്ന് പുക ഉയര്‍ന്നതാണെന്നും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.