ദോഹ: ഖത്തറില്‍ തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള കരട് നിയമം ശൂറ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തു. കരട് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയത്തില്‍ മിനിമം വേതന സമിതി രൂപീകരിക്കും.
തൊഴില്‍ മന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കി മന്ത്രിസഭാ തീരുമാനത്തിലൂടെ സമിതിയുടെ രൂപീകരണം, പ്രവര്‍ത്തന രീതി, പ്രതിഫലം എന്നിവ നിര്‍ണ്ണയിക്കപ്പെടും. കരട് നിയമത്തില്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കനുസൃതമായി തൊഴിലാളികളുടെ മിനിമം വേതനം പഠിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള ചുമതല ഈ സമിതിക്കായിരിക്കും.
ചര്‍ച്ചയ്ക്ക് ശേഷം, കരട് നിയമം നിയമ-നിയമനിര്‍മ്മാണ കാര്യ സമിതിക്ക് സമര്‍പ്പിക്കാന്‍ ശൂറ കൗണ്‍സില്‍ തീരുമാനിച്ചു.
Content Highlights: Shura Council discusses draft law on minimum wages