ദോഹ: ഖത്തറില്‍ ഇന്ന് 645 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,385 പേരാണ് രോഗമുക്തി നേടിയത്. 334 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 311 പേര്. 11,482 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 6 പേര് കൂടി കോവിഡ് മൂലം മരിച്ചു. 48, 49, 62, 63, 65, 91 വയസ്സുള്ളവരാണ് മരിച്ചത്. ഇതില്‍ നാലു പേര് മറ്റ് അസുഖങ്ങള്‍ ഉള്ളവരായിരുന്നു. ആകെ മരണം 489. രാജ്യത്ത് ഇതുവരെ 196,906 പേര് രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 208,877. ഇന്ന് 28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 648 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 31,003 ഡോസ് വാക്സിന് നല്കി. ആകെ 19,27,819 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.
Six deaths, 645 Covid-19 cases in Qatar on May 5
ALSO WATCH