Saturday, November 27, 2021
HomeNewsfeedഖത്തറില്‍ ആറ് യൂനിവേഴ്‌സിറ്റികള്‍ക്ക് കൂടി അംഗീകാരം

ഖത്തറില്‍ ആറ് യൂനിവേഴ്‌സിറ്റികള്‍ക്ക് കൂടി അംഗീകാരം

ദോഹ: ആറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കൂടി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. ഇതോട് കൂടി ഖത്തറിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 32 ആവുമെന്ന് ഉന്നത വിദ്യാഭ്യാസ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ അലി പറഞ്ഞു.

ലുസൈല്‍ യൂനിവേഴ്‌സിറ്റി, ഒറിക്‌സ് യൂനിവേഴ്‌സല്‍ കോളജ്(ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂനിവേഴ്‌സിറ്റി, ബ്രിട്ടന്‍), സിറ്റി യൂനിവേഴ്‌സിറ്റി കോളജ്(ഉള്‍സ്റ്റര്‍ യൂനിവേഴ്‌സിറ്റി, ബ്രിട്ടന്‍), മുഹമ്മദ് ബിന്‍ ഗാനം അല്‍ ഗാനിം മാരിടൈം അക്കാദമി(പിരി റെയ്‌സ് യൂനിവേഴ്‌സിറ്റി), അല്‍ റയ്യാന്‍ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി കോളജ്(ഡെര്‍ബി യൂനിവേഴ്‌സിറ്റി, ബ്രിട്ടന്‍) എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്.

2021-22 വിദ്യാഭ്യാസ വര്‍ഷം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മാനേജ്‌മെന്റ്, മറൈന്‍ സയന്‍സ് ഉള്‍പ്പെടെ 17 പുതിയ കോഴ്‌സുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ രാജ്യത്ത് ലൈസന്‍സുള്ള കോഴ്‌സുകളുടെ എണ്ണം 362 ആവും.

ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിയായ സാവിത്രിഭായി ഫൂലെ പൂനെ യൂനിവേഴ്‌സിറ്റിയില്‍ ആദ്യ ബാച്ച് പഠനം തുടങ്ങിയതായി ഡോ. അല്‍ അലി പറഞ്ഞു. കോളജ് ഓഫ് നോര്‍ത്ത് അറ്റ്‌ലാന്റിക്, ദേശീയ ശാസ്ത്ര സാങ്കേതിക യൂനിവേഴ്‌സിറ്റി(ദോഹ യൂനിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി) ആയി മാറി.
ALSO WATCH

 

 

Most Popular