Sunday, November 28, 2021
HomeNewsInternationalഅഫ്ഗാനിലേക്ക് ഖത്തര്‍ സഹായം ഒഴുകുന്നു; ആറാമത്തെ വിമാനം കാബൂളിലെത്തി

അഫ്ഗാനിലേക്ക് ഖത്തര്‍ സഹായം ഒഴുകുന്നു; ആറാമത്തെ വിമാനം കാബൂളിലെത്തി

ദോഹ: ഖത്തര്‍ ചാരിറ്റി നല്‍കുന്ന സഹായ വസ്തുക്കളുമായി ആറാമത്തെ വിമാനം കാബൂള്‍ വിമാനത്താവളത്തിലെത്തി. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവല്‌മെന്റുമായി സഹകരിച്ചാണ് സഹായമെത്തിക്കുന്നത്.

20 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് പുതുതായി ഖത്തര്‍ കാബൂളിലെത്തിച്ചത്. ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് ഇവ അര്‍ഹരായ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ ആരംഭിച്ചു. ഇതിനകം 138 ടണ്‍ ഭക്ഷ്യ വസ്തുക്കളും മരുന്നുകളുമാണ് ഖത്തര്‍ അഫ്ഗാനിസ്താനിലെത്തിച്ചത്.

Most Popular