ദോഹ: മാള്‍ ഓഫ് ഖത്തറിലെ ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനില്‍ തീപ്പിടിത്തം. നേരിയ തോതിലുള്ള തീപ്പിടിത്തമാണ് ഉണ്ടായതെന്നും പുക ഉയര്‍ന്ന ഉടനെ സിവില്‍ ഡിഫന്‍സ് വിഭാഗം ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ജനങ്ങളുടെ സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
മാളിന് പുറത്തുള്ള എലാന്‍ അഡ്വര്‍ടൈസിങ് ഏജന്‍സിയുടെ പരസ്യ ബോര്‍ഡുമായി ബന്ധപ്പെട്ട എയര്‍ കണ്ടീഷനിങ് യൂനിറ്റില്‍ നിന്നാണ് പുക ഉയര്‍ന്നതെന്ന് മാള്‍ ഓഫ് ഖത്തര്‍ അധികൃതര്‍ പിന്നീട വിശദീകരിച്ചു.