Friday, October 7, 2022
HomeGulfQatarആറു മാസമായി തൊഴില്‍ നഷ്ടപ്പെട്ട് കാര്‍ ഷെഡ്ഡില്‍ അഭയം തേടിയ തിരുവനന്തപുരം സ്വദേശി സോഷ്യല്‍ ഫോറം...

ആറു മാസമായി തൊഴില്‍ നഷ്ടപ്പെട്ട് കാര്‍ ഷെഡ്ഡില്‍ അഭയം തേടിയ തിരുവനന്തപുരം സ്വദേശി സോഷ്യല്‍ ഫോറം ഇടപെടലില്‍ നാടണഞ്ഞു

ദോഹ: തൊഴില്‍ നഷ്ടപ്പെട്ട് ആറ് മാസത്തോളം ദുരിത ജീവിതം നയിച്ച് ഒടുവില്‍ കാര്‍ ഷെഡ്ഡില്‍ അഭയം തേടേണ്ടി വന്ന തിരുവനന്തപുരം സ്വദേശി ഒടുവില്‍ നാടണഞ്ഞു. തൊഴിലുടമയുടെ തെറ്റിദ്ധാരണമൂലം ജോലി നഷ്ടപെട്ട് കഴിഞ്ഞ ആറു മാസമായി പട്ടിണിയിലും അവസാനം താമസവും നഷ്ടപെട്ട യുവാവ് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടലിലാണ് ഇന്നലെ നാട്ടിലെത്തിയത്.

തിരുവന്തപുരം നെടുമങ്ങാട് സ്വേദേശിയായ അന്‍സാര്‍ വീട്ടുജോലിക്കായാണ് ഖത്തറില്‍ എത്തിയത്. എന്നാല്‍, തൊഴിലുടമയുമായുണ്ടായ തര്‍ക്കങ്ങള്‍ കാരണം കഴിഞ്ഞ ഫെബ്രുവരിയില്‍ ജോലി നഷ്ടപ്പെടുകയായിരുന്നു. അഞ്ച് മാസം തൊഴിലിടത്തില്‍ തന്നെ താമസം ലഭിച്ചെങ്കിലും ജോലിയോ മറ്റു വരുമാനമോ ഇല്ലാതെയാണ് പിടിച്ചുനിന്നത്. മിക്കപ്പോഴും പട്ടിണിയായിരുന്നു ശരണം.

Qatar India social forum help

അവസാനം താമസിക്കാനുള്ള ഇടംകൂടി നഷ്ടപ്പെട്ടതോടെ കൊടുംചൂടില്‍ ഒരു വില്ലയുടെ കാര്‍ ഷെഡ്ഡില്‍ അഭയം തേടുകയായിരുന്നു. ഇവിടെ ഒരു ആഴ്ച്ച പിന്നിട്ടപ്പോഴാണ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായ സക്കരിയ വിവരമറിയുന്നത്. ഉടനെ താമസവും ഭക്ഷണവും എര്‍പ്പാടാക്കി. തൊഴിലുടമയുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് തിരിച്ചുവാങ്ങുകയും എക്‌സിറ്റ് പെര്‍മിറ്റ് ശരിയാക്കി നല്‍കുകയും ചെയ്തു. ശമ്പള ഇനത്തില്‍ ലഭിക്കാനുണ്ടായിരുന്ന ബാക്കി തുകയും തൊഴിലുടമയില്‍ നിന്ന് വാങ്ങി നല്‍കിയിരുന്നു.

സോഷ്യല്‍ ഫോറം നടത്തി വരുന്ന കൂടണയാന്‍ കൂടെയുണ്ട് പ്രവാസിക്കൊരു ടിക്കറ്റ് പദ്ധതിയിലുള്‍പ്പെടുത്തി സൗജന്യ ടിക്കറ്റു നല്‍കിയാണ് അന്‍സാറിനെ യാത്രയാക്കിയത്. സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗങ്ങളായ ഷഫീഖ് പയേത്ത്, സുബൈര്‍ പട്ടാമ്പി എന്നിവര്‍ ചേര്‍ന്ന് ടിക്കറ്റ് കൈമാറി. ഇന്നലെ തിരുവന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് നാട്ടിലെത്തിയത്.

Most Popular