Saturday, August 20, 2022
HomeGulfQatarഖത്തറിലെ സ്‌കൂളുകളില്‍ 85 ശതമാനം ഹാജര്‍ നില; കോവിഡ് കാരണം ചില ക്ലാസ്മുറികള്‍ മാത്രമാണ് അടച്ചതെന്ന്...

ഖത്തറിലെ സ്‌കൂളുകളില്‍ 85 ശതമാനം ഹാജര്‍ നില; കോവിഡ് കാരണം ചില ക്ലാസ്മുറികള്‍ മാത്രമാണ് അടച്ചതെന്ന് മന്ത്രാലയം

ദോഹ: കോവിഡ് സ്ഥിരീകരിച്ചതു കാരണം ഖത്തറിലെ ഏതാനും സ്‌കൂളുകളില്‍ ചില ക്ലാസ് മുറികള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍. അവിടെ ഓണ്‍ലൈനില്‍ ക്ലാസ് തുടരുന്നുണ്ട്. ഭൂരിഭാഗം സ്‌കൂളുകളിലും 85 ശതമാനത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍ ബഷ്രി ഖത്തര്‍ റേഡിയോയോട് പറഞ്ഞു.

3,40,000 വിദ്യാര്‍ഥികളും 30,000 അധ്യാപകരുമാണ് ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ എത്തുന്നത്. ഇതില്‍ കോവിഡ് വൈറസ് ബാധ കണ്ടെത്തിയത് വിരലില്‍ എണ്ണാവുന്നരില്‍ മാത്രമാണെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

രോഗബാധിതരായ ആളുകളെ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ പ്രോട്ടോക്കോളും മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ മേല്‍നോട്ടവും ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Some school classrooms closed temporarily due to corona infections: Official

Most Popular

Energy Casino Kod Promocji 2022