Friday, January 28, 2022
HomeNewsfeedഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഉണ്ടെങ്കിലും ഇസ്തിമാറ പുതുക്കാന്‍ സാധിക്കുന്ന ഭേദഗതി ഉടന്‍

ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഉണ്ടെങ്കിലും ഇസ്തിമാറ പുതുക്കാന്‍ സാധിക്കുന്ന ഭേദഗതി ഉടന്‍

ദോഹ: ഖത്തറില്‍ വാഹനത്തിന് ട്രാഫിക് നിയമലംഘനം ഉണ്ടെങ്കിലും രജിസ്‌ട്രേഷന്‍(ഇസ്തിമാറ) പുതുക്കാന്‍ സാധിക്കുന്ന ഭേദഗതി ഉടന്‍ നടപ്പില്‍ വരും. പുതിയ നടപടിക്രമങ്ങള്‍ നടപ്പിലായാല്‍ നിയമലംഘനങ്ങള്‍ പ്രത്യേക വകുപ്പിലേക്ക് കൈമാറുകയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്യും.

നിലവിലെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ഒത്തുതീര്‍പ്പാക്കുന്നതിനുള്ള പദ്ധതി 2022 മാര്‍ച്ച് 17ന് അവസാനിക്കുന്നതോടെയാണ് പുതിയ നടപടിക്രമങ്ങള്‍ നടപ്പില്‍ വരിക. നിലവിലുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവില്‍ ഒത്തുതീര്‍പ്പാക്കാനുള്ളതാണ് മൂന്ന് മാസത്തെ പദ്ധതി.

Most Popular