Wednesday, January 19, 2022
HomeNewsfeedസൂഖ് വാഖിഫില്‍ പുഷ്പമേള നാളെ മുതല്‍

സൂഖ് വാഖിഫില്‍ പുഷ്പമേള നാളെ മുതല്‍

ദോഹ: സൂഖ് വാഖിഫില്‍ വര്‍ഷം തോറും നടക്കുന്ന പുഷ്പ മേളയ്ക്ക് നാളെ തുടക്കമാവും. നിരവധി പ്രാദേശിക നഴ്‌സറികള്‍ പങ്കെടുക്കുന്ന മേളയില്‍ വിവിധ തരത്തിലുള്ള പുഷ്പങ്ങളുടെ ചെടികള്‍ വാങ്ങാനാവും.

സൂഖ് വാഖിഫിലെ വെസ്റ്റേണ്‍ സ്‌ക്വയറിലാണ് മേള നക്കുന്നത്. ഡിസംബര്‍ 11 വരെ തുടരും. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് മേളയിലേക്ക് സന്ദര്‍ശനം അനുവദിക്കുക. വ്യാഴാഴ്ച്ച രാവിലെ 9 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 മുതല്‍ രാത്രി വരെയുമാണ് പുഷ്പ മേളയുടെ സമയം.

Most Popular