ദോഹ: ചൊവ്വാഴ്ച്ച മുതല്‍ മുഴുവന്‍ ഷോപ്പുകളും വീണ്ടും തുറക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് സൂഖ് വാഖിഫ്.
ചൊവ്വാഴ്ച്ച മുതല്‍ രാവിലെ 7 മണി തൊട്ടു ഉച്ചയ്ക്ക് ഒരു മണിവരെ സൂഖ് വാഖിഫിലെ എല്ലാ സ്റ്റോറുകളും തുറക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സൂഖ് വാഖിഫ് ഡയറക്ടര്‍ മുഹമ്മദ് അല്‍ സാലം ഖത്തര്‍ ന്യൂസ് ഏജന്‍സിയെ അറിയിച്ചു.
ഫുഡ് സ്റ്റോറുകള്‍, ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകള്‍(ഡെലിവറി), ഫാര്‍മസികള്‍ എന്നിവ മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്. അതും കര്‍ശനമായ സുരക്ഷ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തനം നടക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയാന്‍ അധികൃതര്‍ മുന്നോട്ടവയ്ക്കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Souq Waqif management denies rumours about reopening of all stores