ദോഹ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിമാനയാത്രാ നിയന്ത്രണം മൂലം ഖത്തറില്‍ കുടുങ്ങിയ ദക്ഷിണാഫ്രിക്കക്കാര്‍ ഇന്ന് മുതല്‍ നാട്ടിലേക്ക് മടങ്ങും. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലാണ് ഇവരുടെ യാത്ര. മെയ് 16നുള്ളില്‍ മുഴുവന്‍ പേരെയും നാട്ടിലെത്തിക്കുമെന്ന് ഖത്തറിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ ഫൈസര്‍ മൂസ ഖത്തര്‍ ട്രിബ്യൂണിനോട് പറഞ്ഞു.
ജോഹാനസ്ബര്‍ഗിലേക്കാണ് ഇവരെ എത്തിക്കുക. കേപ് ടൗണ്‍, ഡര്‍ബന്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ പേരുണ്ടെങ്കില്‍ വിമാനം വഴിതിരിച്ചുവിടുമെന്നും അദ്ദേഹം അറിയിച്ചു. ഖത്തറിലെ ദക്ഷിണാഫ്രിക്കന്‍ എംബസി, ഖത്തര്‍ എയര്‍വെയ്‌സ്, ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ എന്നിവര്‍ തമ്മില്‍ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവിലാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിതുറന്നത്.
As a result of coronavirus disease (COVID-19) which has left a number of South Africans expatriates stranded, distressed and destitute, Qatar Airways will be flying them back home from May 5 until May 16