Wednesday, December 1, 2021
HomeNewsfeedഅറബ് കപ്പ് ആഘോഷം; കോര്‍ണിഷിലേക്ക് പ്രത്യേക ബസ്സ് സര്‍വീസും ഏഴ് കാല്‍നട പാതകളും

അറബ് കപ്പ് ആഘോഷം; കോര്‍ണിഷിലേക്ക് പ്രത്യേക ബസ്സ് സര്‍വീസും ഏഴ് കാല്‍നട പാതകളും

ദോഹ: അറബ് കപ്പ് വേളയില്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ നടക്കുന്ന പരിപാടികളില്‍ എത്തിച്ചേരുന്നവര്‍ക്കായി ഏഴ് കാല്‍നട ക്രോസിങുകള്‍ ഒരുക്കും. പരിപാടിക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിന് വേണ്ടിയാണ് കോര്‍ണിഷ് സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചതെന്ന് കോര്‍ണിഷ് ക്ലോസര്‍ കമ്മിറ്റി ടെക്‌നിക്കല്‍ വിഭാഗം മേധാവി ഫസ്റ്റ് ലഫ്റ്റനന്റ് ഖാലിദ് അല്‍ മുല്ല പറഞ്ഞു.

കോര്‍ണിഷിലേക്ക് പ്രത്യേക ബസ്സ് സര്‍വീസുകളും ഒരുക്കും. ഓരോ 15 മിനിറ്റിലും സൂഖ് വാഖിവില്‍ നിന്ന് ഷെറാട്ടണ്‍ ഭാഗത്തേക്കും തിരിച്ചും ബസ്സുണ്ടാവും. ആളുകളെ ഇറക്കാനും കയറ്റാനുമായി 11 ഇടങ്ങളില്‍ ബസ്സ് നിര്‍ത്തും. കാല്‍ നട ക്രോസിങ്ങുകള്‍ക്ക് സമീപമുള്ള ഏഴ് സ്റ്റോപ്പുകള്‍ പരിപാടി നടക്കുന്ന വേദികളിലേക്കു പോവാനും വരാനുമായി ജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
ALSO WATCH

 

Most Popular