ദോഹ: ഖത്തറിലെ രണ്ട് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ സൂഖ് വാഖിഫിലും വക്‌റ സൂഖിലും വസന്തോല്‍സവം ആരംഭിച്ചു. ജനുവരി 4 വരെ നീളുന്ന സൂഖ് ഉല്‍സവത്തില്‍ വിവിധ കലാപരിപാടികള്‍, കുട്ടികള്‍ക്കുള്ള കളികള്‍, വിവിധ തരത്തിലുള്ള ചന്തകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
വൈകീട്ട് 4 മുതല്‍ രാത്രി 10 വരെയാണ് മേള. സൂഖ് വാഖിഫിലെ അല്‍ അഹ്മദ് സ്‌ക്വയറിലെ പ്രത്യേകം ഒരുക്കിയ വേദിയില്‍ നടക്കുന്ന സര്‍ക്കസ് തന്നെയാവും ഇത്തവണയും പ്രധാന ആകര്‍ഷണം. ബുദ്ധ പരീക്ഷിക്കുന്ന കളികള്‍, ഇലക്ട്രിക് ഗിയറുകള്‍, വിവിധ അറബ് രാജ്യങ്ങളുടെ വിപണികള്‍, സൂഖ് വാഖിഫ് ആര്‍ട്ട് സെന്ററില്‍ നടക്കുന്ന ഡോര്‍സ് ആന്റ് വിന്‍ഡോസ് പ്രദര്‍ശനം എന്നിവയൊക്കെ മേളയില്‍ ഉള്‍പ്പെടുന്നു.
സിംഹം, കടുവ, കുരങ്ങുകള്‍ എന്നിവയൊക്കെ ഉള്‍പ്പെട്ട റഷ്യന്‍ സര്‍ക്കസാണ് വക്‌റ സൂഖില്‍ ഒരുക്കിയിട്ടുള്ളത്. വൈകീട്ട് അഞ്ചിനും ഏഴിനും രണ്ട് ഷോയാണ് നടക്കുക.