ദോഹ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതു മൂലം ഖത്തറില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ക്ക് പ്രത്യേക മരുന്നുകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട സഹായത്തിന് ഇന്ത്യന്‍ എംബസിയുടെ കോവിഡ് ഹെല്‍പ്പ് ലൈനിലോ ഐസിബിഎഫ് ഹെല്‍പ്പ് ലൈനിലോ ബന്ധപ്പെടാവുന്നതാണ്. ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം.
44255747 എന്ന ലാന്റ്‌ലൈന്‍ നമ്പറിലോ 55667569, 55647502 എന്നീ മൊബൈല്‍ നമ്പറുകളിലോ ആണ് എംബസിയുടെ സഹായത്തിന് വേണ്ടി വിളിക്കേണ്ടത്. മൊബൈല്‍ നമ്പറുകളില്‍ വാട്ട്‌സാപ്പ് സന്ദേശവും അയക്കാം. 24 മണിക്കൂറും സേവനം ലഭ്യമാണ്. 50122010, 77384933 എന്നിവയാണ് ഐസിബിഎഫ് ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍.
വൈദ്യസഹായത്തിന് ബന്ധപ്പെടാവുന്ന ഡോക്ടര്‍മാരുടെ പുതുക്കിയ പട്ടിക