ദോഹ: ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിനും കടല്‍ ക്ഷോഭത്തിനും സാധ്യത. പൊടിക്കാറ്റിനൊപ്പം രാത്രി തണുപ്പ് ശക്തമാവുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസും പരമാവധി താപനില 25 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. വെള്ളിയാഴ്ച്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 9.25 കിലോമീറ്റര്‍ മുതല്‍ 27.76 കിലോമീറ്റര്‍ വരെയായിരിക്കും. ചില മേഖലകളില്‍ ഇത് 40 കിലോമീറ്ററിന് മുകളിലാവും. ശനിയാഴ്ച്ച കാറ്റിന്റെ വേഗത പിന്നെയും കൂടും.