ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്കു സാധ്യത

Thundery rain expected

ദോഹ: ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദോഹയ്ക്കും സമീപങ്ങളിലുമുള്ള തുറന്ന പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും ചില പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഇന്ന് രാത്രിയോടെ മഴ ശക്തമാവും. നാളെ രാവിലെ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. കടല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Thunder showers and strong winds are expected in Qatar today, the Met.