ദോഹ: ഇന്ന് രാജ്യത്ത് ശക്തമായ കാറ്റിനും അങ്ങിങ്ങായി മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. വൈകീട്ട് 6 വരെ മിതമായ ചൂടും രാത്രിയില്‍ തണുപ്പും അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇന്നലെ വൈകീട്ടും ഖത്തറിലെ ചില ഭാഗങ്ങളില്‍ ചാറ്റല്‍ മഴ അനുഭവപ്പെട്ടിരുന്നു.
തെക്കുകിഴക്ക് നിന്ന് വീശുന്ന കാറ്റ് ചില സ്ഥലങ്ങളില്‍ മണിക്കൂറില്‍ 42 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്.