സ്റ്റുഡന്റ്‌സ് ഫ്രറ്റേണിറ്റി വിന്റര്‍ ഫിയസ്റ്റ സംഘടിപ്പിച്ചു

students fraternity

ദോഹ: സ്റ്റുഡന്റസ് ഫ്രറ്റേണിറ്റി ഖത്തര്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി വിന്റര്‍ ഫിയസ്റ്റ സംഘടിപ്പിച്ചു. കെജി മുതല്‍ 4ാം തരം വരെയുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ കലാമല്‍സരങ്ങള്‍ നടന്നു.

10 ഇനങ്ങളിലായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മേള സ്റ്റുഡന്റസ് ഫ്രറ്റേണിറ്റി മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ് ഉദ്്ഘാടനം ചെയ്തു. വിജയികള്‍ക്ക് ഖത്തര്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം, വിമന്‍സ് ഫ്രറ്റേണിറ്റി നേതാക്കള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്റ്റുഡന്റ്‌സ് ഫ്രറ്റേണിറ്റി ജില്ലാ സമിതി അംഗം ഷിബു മാസ്റ്റര്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ അഫ്സാഹ് നന്ദിയും പറഞ്ഞു.