പൗരത്വ ഭേദഗതിക്കെതിരേ സ്റ്റുഡന്റ്‌സ് ഫ്രട്ടേണിറ്റി പ്രതിഷേധ സംഗമം

ദോഹ: ഇന്ത്യയില്‍ നിലവില്‍ വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്റ്റുഡന്റ്‌സ് ഫ്രറ്റേണിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും പിന്‍വലിക്കുക, രാജ്യം സംരക്ഷിക്കുക തുടങ്ങിയ വിവിധ പ്രതിഷേധവാക്യങ്ങളെഴുതിയ പ്‌ളക്കാര്‍ഡുകളുമായി വിദ്യാര്‍ഥികള്‍ അണിനിരന്നു. ഹനാന്‍ മുഹമ്മദ് നിസാറിന്റെ നേതൃത്വത്തില്‍ മന്‍സൂറ വില്ലയിലാണ് സംഗമം നടന്നത്.