അല്‍ഖോറില്‍ മലയാളി യുവാവ് ആത്മത്യ ചെയ്തു

expatriates dead body

ദോഹ: അല്‍ഖോറില്‍ മലയാളി യുവാവ് മൊബൈല്‍ ടവറിന് മുകളില്‍ നിന്ന് ചാടി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ യുവാവ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.

നേരത്തേ മൂന്ന് വര്‍ഷം ഖത്തറില്‍ ജോലി ചെയ്തിരുന്ന യുവാവ് അല്‍ഖോറിലുള്ള കമ്പനിയിലേക്ക് ഡ്രൈവറായാണ് രണ്ടുദിവസം മുമ്പ് ബിസിനസ് വിസിറ്റ് വിസയില്‍ എത്തിയിരുന്നത്. മരിച്ചയാള്‍ക്ക് നേരത്തേയുണ്ടായിരുന്ന കേസിനെച്ചൊല്ലി മാനസിക പ്രയാസമുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. കേസിന്റെ ശിക്ഷയെച്ചൊല്ലിയുള്ള ആശങ്കയാണ് അത്മഹത്യയിലേക്കു നയിച്ചതെന്നാണു സൂചന.

മൃതദേഹം ദക്കീറയിലെ ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. യുവാവിന്റെ ബന്ധു നാട്ടില്‍ നിന്ന് ഖത്തറിലേക്കു വരുന്നുണ്ട്. അതിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനാണ് ആലോചന.