ദോഹ: ചൂട് കൂടിയ സമയത്ത് പുറം പണി ഒഴിവാക്കുന്ന രീതിയിലുള്ള വേനല്‍ക്കാല തൊഴില്‍ സമയ ക്രമീകരണം ഇന്ന് മുതല്‍ നിലവില്‍ വന്നതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂണ്‍ 1 മുതല്‍ സപ്തംബര്‍ 5വരെയാണ് വേനല്‍ക്കാല തൊഴില്‍ സമയ ക്രമീകരണം.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ശേഷം 3.30വരെ വെയിലില്‍ പണിയെടുക്കുന്നത് വിലക്കുന്ന രീതിയിലാണ് ക്രമീകരണം. സൂര്യഘാതത്തില്‍ നിന്ന്് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമം കൊണ്ടുവന്നത്.
ഇതു പ്രകാരം തൊഴിലുടമകള്‍ ജോലിക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ ക്രമീകരണം വരുത്തണം. പുതിയ തൊഴില്‍ സമയം തൊഴിലിടങ്ങളില്‍ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ കൃത്യമായി പ്രദര്‍ശിപ്പിക്കണം. മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പ് വരുത്തുന്നതിന് പരിശോധന നടത്തും.
ALSO WATCH