റമദാന്‍ പതിനാലാം രാവ് ഇക്കുറി സൂപ്പര്‍ മൂണ്‍; ഖത്തറിലും കാണാം സുന്ദര കാഴ്ച്ച

qatar supermoon

ദോഹ: പുണ്യറമദാന്റെ പതിനാലാം രാവ്് ഇക്കുറി സവിശേഷമായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ഖത്തറിന്റെ ആകാശത്ത് നാളത്തെ പൂര്‍ണ ചന്ദ്രന്‍ സൂപ്പര്‍ മൂണ്‍ ആയിരിക്കുമെന്നാണ് കലണ്ടര്‍ ഹൗസ് അറിയിച്ചിട്ടുള്ളത്. സാധാരണ പൂര്‍ണ ചന്ദ്രനേക്കാള്‍ 14 ശതമാനം കൂടുതല്‍ വലിപ്പവും 30 ശതമാനം കൂടുതല്‍ തിളക്കവും ഉള്ളതാണ് സൂപ്പര്‍ മൂണ്‍. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുമ്പോഴാണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം സംഭവിക്കുന്നത്.

തിങ്കളാഴ്ച്ച വൈകുന്നേരം മുതല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് സൂപ്പര്‍ മൂണ്‍ വീക്ഷിക്കാമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു. തിങ്കളാഴ്ച്ച വൈകീട്ട് 5.22ന് ആണ് ഖത്തറിന്റെ ആകാശത്ത് ചന്ദ്രന്‍ ഉദിക്കുക. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 5.10ന് അസ്തമിക്കും. ഈ സമയങ്ങളിലെല്ലാം സൂപ്പര്‍ മൂണ്‍ ദര്‍ശിക്കാനാവുമെന്ന് അദ്ദേഹം അറിയിച്ചു.
ALSO WATCH