ഖത്തറില്‍ വെള്ളി, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍ ഇവയാണ്

ദോഹ: ഖത്തറില്‍ താഴെ പറയുന്നവ ഒഴികെയുള്ള എല്ലാ ഷോപ്പുകളും ഓഫിസുകളും വെള്ളി, ശനി ദിവസങ്ങളില്‍ അടച്ചിടണമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തുറന്നു പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍
1. ഫുഡ് സ്റ്റോറുകളും വിതരണ സ്ഥാപനങ്ങളും(ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഗ്രോസറി സ്‌റ്റോറുകള്‍)
2. റസ്‌റ്റോറന്റുകള്‍(ഡെലിവറി മാത്രം)
3. ബേക്കറികള്‍
4. ഫാര്‍മസികള്‍
5. ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍(ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉള്ളവ മാത്രം)
6. ഹോം മെയിന്റനന്‍സ് കമ്പനികളും സേവനങ്ങളും(ഇക്ട്രിസിറ്റി, പ്ലംബിങ്, ഇലക്ട്രോണിക്‌സ്)
7. പെട്രോള്‍ സ്‌റ്റേഷനുകള്‍
8. ഫാക്ടറികള്‍
9. ക്ലിനിക്കുകള്‍ (പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നവ)
10. ഹോസ്പിറ്റാലിറ്റി കമ്പനികള്‍
11. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, കസ്റ്റംസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് കമ്പനികളും കാര്‍ഗോ കമ്പനികളും

Suspending all commercial activities in stores and offices on Friday and Saturday in Qatar