ദോഹ: ഖത്തറില്‍ സൈക്കിളുകള്‍ക്കു മാത്രമായുള്ള സൂപ്പര്‍ ഹൈവേയിലൂടെ കുതിച്ചു പാഞ്ഞ വാഹനം പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ നടപടിയെടുത്തത്. ദോഹ ഗോള്‍ഫ് ക്ലബ്ബ് മുതല്‍ അല്‍ഖോര്‍ വരെ നീളുന്ന ഖത്തര്‍ ഒളിംപിക് സൈക്കിള്‍ പാതയിലൂടെയാണ് എസ്യുവി വാഹനം സൈക്കിള്‍ യാത്രക്കാരെ മറികടന്നു കൊണ്ട് കുതിച്ചത്. സൈക്കിളുകള്‍ക്കു മാത്രമായി നീക്കിവച്ചിട്ടുള്ള 66 കിലോമീറ്റര്‍ രണ്ട് വരി സൈക്കിള്‍ പാതയാണിത്.
നിയമം ലംഘിച്ച വാഹനം പിടിച്ചെടുത്ത കാര്യം ആഭ്യന്തര മന്ത്രാലയമാണ് ട്വിറ്ററില്‍ അറിയിച്ചത്. വാഹനമോടിച്ചയാള്ക്കെതിരേ നിയമ നടപടികള്‍ ആരംഭിച്ചതായും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.