വിശുദ്ധ റമളാനിനോടനുബന്ധിച്ചു രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന ഖുര്‍ആന്‍ മത്സരം തര്‍തീലിന്റെ സെക്ടര്‍ തല മത്സരങ്ങള്‍ സമാപിച്ചു. ഓണ്‍ലൈനായാണ് മത്സരം നടത്തിയത്. കിഡ്സ് ,ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ വിജയികള്‍ ഏപ്രില്‍ 23 ന് നടക്കുന്ന സെന്‍ട്രല്‍ തല മത്സരത്തിളില് മാറ്റുരക്കും. ഖുര്‍ആന്‍ പാരായണം, ഹിഫ്ള്, ക്വിസ്, ഖുര്‍ആന്‍ പ്രഭാഷണം തുടങ്ങിയ ഇനങ്ങളിലായി നൂറിലധിധകം മത്സരികള്‍ പങ്കെടുക്കും. യൂനിറ്റു മുതല്‍ ഗള്ഫ്തലം വരെ നിലനില്‍ക്കുന്ന ഓണ്‍ലൈന്‍ മത്സര ക്രമത്തിലാണ് ഈ വര്‍ഷം തരതീല് സംവിധാനിച്ചിരിക്കുന്നത്.