Sunday, November 28, 2021
HomeSpecialCareer Escortഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളില്‍ നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളില്‍ നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

ദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ബിര്‍ള പബ്ലിക് സ്‌കൂളില്‍ നിരവധി ഒഴിവുകള്‍. അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴിയാണ് നിയമനം.

ആര്‍ട്ട് ടീച്ചര്‍, കൗണ്‍സിലര്‍, കരാത്തെ ടീച്ചര്‍, മ്യൂസിക് ടീച്ചര്‍, കെമിസ്ട്രി ടീച്ചര്‍, ഇംഗ്ലീഷ് ടീച്ചര്‍, സീനിയര്‍ കൗണ്‍സിലര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. 3350 ഖത്തര്‍ റിയാല്‍ മുതല്‍ 4450 ഖത്തര്‍ റിയാല്‍ വരെയാണ് ശമ്പള സ്‌കെയില്‍. പ്രായപരിധി 35 വയസ്സ്.

www.norkaroots.org വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്ത ചെയ്ത ശേഷം റിക്രൂട്ട്‌മെന്റ് ലിങ്കില്‍ കയറി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജൂലൈ 25 ആണ് അവസാന തിയ്യതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ALSO WATCH

Most Popular