Thursday, January 20, 2022
HomeNewsfeedസാങ്കേതിക തകരാര്‍; ദോഹ മെട്രോ സര്‍വീസ് ഒരു മണിക്കൂറോളം മുടങ്ങി

സാങ്കേതിക തകരാര്‍; ദോഹ മെട്രോ സര്‍വീസ് ഒരു മണിക്കൂറോളം മുടങ്ങി

ദോഹ: അടിയന്തര പരിഹാരം കാണേണ്ട സാങ്കേതിക തകരാര്‍ കാരണം ദോഹ മെട്രോ സര്‍വീസ് ഒരു മണിക്കൂറോളം മുടങ്ങി. ഇന്നലെ വൈകീട്ട് 6 മണിക്കും 7.30നും ഇടയിലാണ് സര്‍വീസ് നിര്‍ത്തിവച്ചത്.

വൈകീട്ട് 6.10ന് ആണ് അടിയന്തര സാങ്കേതിക തകരാര്‍ കാരണം ദോഹ മെട്രോ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായി അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചത്. പിന്നീട് 7.30ന് ഗ്രീന്‍ ലൈനും 7.40ന് ഗോള്‍ഡ് ലൈനും സര്‍വീസ് പുനരാരംഭിച്ചതായി അറിയിപ്പ് വന്നു.

മെട്രോലിങ്ക് സര്‍വീസും സാങ്കേതിക തകരാര്‍ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Most Popular