Sunday, November 28, 2021
HomeNewsNationalഇന്ത്യ, ഖത്തര്‍ മല്‍സരത്തിന് ടിക്കറ്റ് കിട്ടാത്തവര്‍ നിരാശപ്പെടേണ്ട; കളി കാണാന്‍ വഴിയുണ്ട്

ഇന്ത്യ, ഖത്തര്‍ മല്‍സരത്തിന് ടിക്കറ്റ് കിട്ടാത്തവര്‍ നിരാശപ്പെടേണ്ട; കളി കാണാന്‍ വഴിയുണ്ട്

ദോഹ: ലോക കപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യ-ഖത്തര്‍ ആവേശപ്പോരിന് നാളെ ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ ഗാലറിയില്‍ ആര്‍പ്പ് വിളികളുമായി കാണികളുണ്ടാവും. സ്റ്റേഡിയത്തിന്റെ 30 ശതമാനം ശേഷിയിലാണ് കാണികളെ അനുവദിക്കുക. വാക്‌സിനെടുത്തവര്‍ക്കും കോവിഡ് വന്ന് ഭേദമായവര്‍ക്കും മാത്രമാണ് അനുമതി. ഇതില്‍ തന്നെ സ്വദേശികള്‍ വലിയൊരു വിഭാഗം ടിക്കറ്റുകള്‍ സ്വന്തമാക്കുമെന്നതിനാല്‍ വലിയൊരു വിഭാഗം ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കും കളി നേരില്‍ കാണാന്‍ അവസരം ലഭിക്കില്ല.

എന്നാല്‍, വിവിധ ചാനലുകള്‍ മല്‍സരത്തിന്റെ ലൈവ് സംപ്രേക്ഷണം നടത്തുന്നുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലും കളി കാണാം. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മലയാളം കമന്ററി സഹിതമാണ് സംപ്രേക്ഷണം. ഖത്തര്‍ സമയം
നാളെ രാത്രി 8ന് ഖത്തറിനെതിരേയും ജൂണ്‍ 7 വൈകീട്ട് 5ന് ബംഗ്ലാദേശിനെതിരേയും 15ന് വൈകീട്ട് 5ന് അഫ്ഗാനിസ്താനെതിരേയുമാണ് ഇന്ത്യയുടെ മല്‍സരങ്ങള്‍

ഇന്ത്യയുടെ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍
സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി + സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി എച്ച്ഡി
സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 + സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ച്ഡി
സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 (മലയാളം കമന്ററി)
സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴ്
സ്റ്റാര്‍ സ്‌പോര്‍ട്‌സ് തെലുങ്ക്
സ്റ്റാര്‍ സ്‌പോര്‍ട്‌സ് കന്നഡ
സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ബംഗള
ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍
ജിയോ ടിവി( ഇന്ത്യ-ഖത്തര്‍, ഇന്ത്യ-അഫ്ഗാനിസ്താന്‍)

ഇന്ത്യന്‍ ടീം അംഗങ്ങള്‍
ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ദു, അമരീന്ദര്‍ സിങ്, ധീരജ് സിങ്
പ്രതിരോധ നിര: പ്രീതം കോട്ടാല്‍, രാഹുല്‍ ഭെകെ, നരേന്ദര്‍ ഗെഹ്ലോട്ട്, ചിങ്കലേസന സിങ്, സന്ദേശ് ജിങ്കന്‍, ആദില്‍ ഖാന്‍, ആകാശ് മിശ്ര, സുഭാഷിഷ് ബോസ്
മധ്യനിര: ഉദന്ത സിങ്, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റന്‍ കൊലാക്കോ, റൗളിന്‍ ബോര്‍ഗസ്, ഗ്ലാന്‍ മാര്‍ട്ടിന്‍സ്, അനിരുദ്ധ താപ്പ, പ്രണോയ് ഹല്‍ദെര്‍, സുരേഷ് സിങ്, ലാലെങ് വാവിയ റാല്‍ത്തെ, അബ്ദുല്‍ സഹല്‍, യാസിര്‍ മുഹമ്മദ്, ലല്ലിന്‍സുവാല ചാങ്തെ, ബിപിന്‍ സിങ്, ആശിഖ് കരുണിയന്‍.
ഫോര്‍വേഡ്: ഇശാന്‍ പണ്ടിറ്റ്, സുനില്‍ ഛെത്രി, മന്‍വീര്‍ സിങ്.
ALSO WATCH

 

Most Popular