ദോഹ: വാരാന്ത്യത്തിലും അടുത്ത ആഴ്ച്ചയിലും ഖത്തറില്‍ അങ്ങിങ്ങായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില തുടര്‍ച്ചയായി കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നവംബറില്‍ മഴയ്ക്കുള്ള സാധ്യത ഏറെയാണ്. മാര്‍ച്ച് കഴിഞ്ഞാല്‍ ഖത്തറില്‍ ഏറ്റവും കൂടുതല്‍ ഇടിയോട് കൂടിയ മഴ ലഭിക്കുന്ന മാസമാണ് നവംബര്‍. നവംബറിലെ ശരാശരി താപനില 24.8 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.
ALSO WATCH