ദോഹ: നവംബര്‍ 26 മുതല്‍ ഡിസംബര്‍ 4 വരെ കോര്‍ണിഷ് സ്ട്രീറ്റ്(Corniche Street) താല്‍ക്കാലികമായി അടക്കുമെന്ന്(road closure) ഖത്തര്‍ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഫിഫ അറബ് കപ്പുമായി(Fifa arab cup) ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം.
അറബ് കപ്പിനെത്തുന്ന കാണികളെ ആകര്‍ഷിക്കാനായി കോര്‍ണിഷില്‍ ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ഖത്തര്‍ ടൂറിസം ഒരുക്കിയിട്ടുണ്ട്.
അടച്ചിടല്‍ സമയത്ത് പ്രദേശത്ത് ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശ്ഗാല്‍ പൂര്‍ത്തിയാക്കും. ഗതാഗത്തിന് മെട്രോ, കര്‍വ തുടങ്ങിയ പൊതുഗാതഗത സേവനങ്ങളെ ജനങ്ങള്‍ പരമാവധി ആശ്രയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. റോഡ് അടക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അടുത്തയാഴ്ച്ച പുറത്തുവിടും.
Also Watch