ജാബര്‍ അല്‍ മറി അറബ് മനുഷ്യാവകാശ കമ്മിറ്റി ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ദോഹ: അറബ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റി (ചാര്‍ട്ടര്‍ കമ്മിറ്റി) ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഖത്തറില്‍ നിന്നുള്ള കൗണ്‍സിലര്‍ ജാബര്‍ അല്‍ മാറിയെ രണ്ടാം തവണയും തെരഞ്ഞെടുത്തു. സൗദിയില്‍ നിന്നുള്ള അബ്ദുള്‍റഹ്മാന്‍ ബിന്‍ മറായി അല്‍ ഷബ്രാഖിയെ ഡെപ്യൂട്ടി ചെയര്‍മാനായും തെരഞ്ഞെടുത്തു.

അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ഇന്ന് ചേര്‍ന്ന അറബ് മനുഷ്യാവകാശ സമിതിയുടെ 59-ാമത് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. രണ്ടു വര്‍ഷമാണ് കാലാവധി.