ഖത്തറില്‍ ഇന്ന് മുതല്‍ മാസ്‌ക്ക് നിര്‍ബന്ധം; ലംഘിച്ചാല്‍ മൂന്ന് വര്‍ഷംവരെ തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും

mask compulsory in qatar

ദോഹ: മൂന്ന് വിഭാഗങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്ന ഖത്തര്‍ മന്ത്രിസഭാ തീരുമാനം ഇന്നുമുതല്‍ നടപ്പിലാവും.

1. ജനങ്ങളുമായി ഇടപഴകുന്ന എല്ലാ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാരും ഓഫിസുകള്‍ സന്ദര്‍ശിക്കുന്നവരും 2. ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി പോകുന്നവര്‍ 3. കോണ്‍ട്രാക്ടിങ് മേഖലയിലെ തൊഴിലാളികള്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കൊറോണയെ പ്രതിരോധിക്കാനുള്ള മാസ്‌ക്ക നിര്‍ബന്ധമാക്കിയത്.

ഓഫിസ് ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് നിര്‍ബന്ധമായും മാസ്‌ക്ക് ധരിച്ചിരിക്കണം. മന്ത്രാലയങ്ങളിലും സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളിലും വിവിധ ആവശ്യങ്ങള്‍ക്കു പോകുന്നവരും ഷോപ്പുകളില്‍ പോകുന്ന ഉപഭോക്താക്കളും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. മാസ്‌ക്കുകള്‍ ധരിക്കാത്തവരെ പ്രവേശിപ്പിക്കാതിരിക്കാന്‍ ഓഫിസുകളിലും ഷോപ്പുകളിലും സംവിധാനമൊരുക്കണം.

നിയമം ലംഘിച്ചാല്‍ 1990ലെ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേസെടുക്കുക. പരമാവധി മൂന്ന് വര്‍ഷംവരെ തടവും രണ്ട് ലക്ഷം റിയാല്‍വരെ പിഴയുമാണ് ശിക്ഷ.

മാസ്‌ക്കുകള്‍ മിതമായ വിലയ്ക്ക് മെഡിക്കല്‍ ഷോപ്പുകള്‍ വഴി ലഭ്യമാക്കാനുള്ള സംവിധാനം ഖത്തര്‍ വാണിജ്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്. പ്രവാസികള്‍ക്ക് ഖത്തര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് നിശ്ചിത മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മാസ്‌ക്ക് വാങ്ങാവുന്നതാണ്. ഒരു ഐഡി കാര്‍ഡില്‍ 40 റിയാലിന് 20 മാസ്‌ക്കുകളാണു ലഭിക്കുക. സാധാരണ ഗതിയില്‍ ഒരു മാസ്‌ക്കിന് 5 മുതല്‍ 10 റിയാല്‍വരെ ഈടാക്കുന്നുണ്ട്.

The implementation of the decision to compel the wearing of mask in qatar started today