Thursday, June 30, 2022
HomeGulfQatarഇന്ത്യന്‍ നഴ്സ് അസ്സോസിയേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യന്‍ നഴ്സ് അസ്സോസിയേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ ഔദ്യോഗിക സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ ഖത്തര്‍ (FINQ)വിന്റെ നേതൃത്വത്തില്‍ ഡസര്‍ട് ലൈന്‍ ഗ്രൂപ്പ് കമ്പനിയുമായി ചേര്‍ന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ബ്ലഡ് ഡോണര്‍ യൂണിറ്റുമായി ബ്ലഡ് ഡോനെഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസ്സഡര്‍ ഡോക്ടര്‍ ദീപക് മിത്തല്‍, ഡോക്ടര്‍ അല്‍പ്ന മിത്തല്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യഥിതികളായിരുന്നു . ഡസര്‍ട്ട് ലൈന്‍ കമ്പനി എം ഡി അരുണ്‍കുമാര്‍ കെ സ് പങ്കെടുത്തു. എഫ് ഐ എന്‍ ക്യു പ്രസിഡന്റ് ബിജോയ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സമൂഹത്തിനാകെ അഭിമാനമാകത്തക്ക വിധത്തില്‍ മാതൃകാപരമായ നിരവധി ഉദ്യമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഫിന്‍ക്യുന്റെ പ്രവര്‍ത്തനങ്ങളെ എടുത്തു പറഞ്ഞ ഡോക്ടര്‍ മിത്തല്‍ കോവിട് മഹാമാരിയെ ചെറുക്കുന്നതില്‍ നഴ്‌സുമാര്‍ വഹിക്കുന്ന സുസ്ത്യര്‍ഹമായ സേവനങ്ങളെ അനുസ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള സാമൂഹ്യക്ഷേമകരമായ ദൗത്യങ്ങള്‍ക്ക് തുടര്‍ന്നും എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പു നല്‍കി. വൈസ് പ്രെസിഡന്റ് റീന തോമസ് , സെക്രട്ടറി ഹാന്‍സ് ജേക്കബ്, എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പ് മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു . FINQ അംഗങ്ങളായ ഷൈനി സന്തോഷിന്റേയും ഷൈജു ടി കെ യുടെയും നേതൃത്വത്തില്‍ ജോലിസംബന്ധമായി സംഭവിക്കാനിടയുള്ള അപകടങ്ങളെക്കുറിച്ചും എടുക്കേണ്ട മുന്‍കരുതലുകളെകുറിച്ചുമുള്ള ആരോഗ്യ ക്ലാസും നടന്നു.

Most Popular