Saturday, October 1, 2022
HomeNewsfeed13 വിഭാഗങ്ങളെ 50 ശതമാനം ജീവനക്കാര്‍ എന്ന നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയതായി ഖത്തര്‍ വാണിജ്യ മന്ത്രാലയം

13 വിഭാഗങ്ങളെ 50 ശതമാനം ജീവനക്കാര്‍ എന്ന നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയതായി ഖത്തര്‍ വാണിജ്യ മന്ത്രാലയം

ദോഹ: ജോലി സ്ഥലത്ത് 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളു എന്ന നിബന്ധനയില്‍ നിന്ന് 13 മേഖലകളെ ഒഴിവാക്കിയതായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. താഴെ പറയുന്ന വിഭാഗങ്ങളെയാണ് നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയത്.

1. ഭക്ഷ്യ വസ്തു വില്‍പ്പന ഔട്ട്‌ലെറ്റുകള്‍
2. മെയിന്റനന്‍സ് കമ്പനികള്‍
3. ഫാക്ടറികള്‍
4. ഫാര്‍മസികളും ക്ലിനിക്കുകളും
5. ടെലികോം കമ്പനികള്‍
6. സര്‍ക്കാര്‍ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍
7. ഇകൊമേഴ്‌സ് കമ്പനികള്‍
8. ഭക്ഷണ ഡെലിവറി കമ്പനികള്‍
9. പെട്രോള്‍ പമ്പുകള്‍
10. റസ്റ്റൊറന്റുകള്‍ (ഡെലിവറി, പാര്‍സല്‍ സേവനം മാത്രം)
11. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ലൈസന്‍സുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍
12. ബേക്കറികള്‍
13. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് കമ്പനികള്‍

Most Popular