ദോഹ: കൊറോണ വൈറസിനെതിരേ ഖത്തര്‍ സ്വീകരിച്ചുവരുന്ന മുന്‍കരുതല്‍ നടപടികളോട് യോജിച്ച്‌കൊണ്ട് ഇന്ന് മുതല്‍ പ്രിന്റിങ് നിര്‍ത്തുന്നതായി ഖത്തറിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ദി പെനിന്‍സുല അറിയിച്ചു. ഇനിയൊരു അറിയിപ്പ് വരെയാണ് പത്രത്തിന്റെ പ്രിന്റിങ് നിര്‍ത്തിവച്ചിരിക്കുന്നത്.
വായനക്കാരുടെയും വിതരണക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. എന്നാല്‍, പത്രത്തിന്റെ പിഡിഎഫ് പതിപ്പ് ദിവസവും വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും.
നേരത്തേ, ഗള്‍ഫ് ടൈംസ്, ഖത്തര്‍ ട്രിബ്യൂണ്‍ പത്രങ്ങളും പ്രിന്റിങ് നിര്‍ത്തിയിരുന്നു. വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം.
The Peninsula goes online only as printing halts amid Covid-19